ഡോ. എം. എസ് സ്വാമിനാഥന് റിസര്‍ച് ഫൌണ്ടേഷന് അവതരിപ്പിക്കുന്ന കാര്‍ഷിക വിജ്ഞാന വെബ് സൈറ്റ്. കാര്‍ഷിക തകര്‍ച്ചയെ നേരിടുന്ന വയനാട്ടിലെ കര്‍ഷകരെ സഹായിക്കുന്നതിനായി രൂപം നല്കിയ സമ്പൂര്‍ണ്ണ കാര്‍ഷിക പോര്‍ട്ടല്‍ ആണ് കാര്‍ഷിക ജാലകം.
വയനാട് ജില്ലയിലെ മികച്ച കര്‍ഷകരുടെയും അവരുടെയും കൃഷിരീതികളെയും മറ്റു കര്‍ഷകര്‍ക്കും താല്പര്യക്കാര്ക്കും മനസ്സിലാക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ കാര്‍ഷിക പോര്‍ട്ടല്‍. കൃഷിയെ ഒരു ഉപജീവനമാര്‍ഗ്ഗം എന്നതിനു പുറമെ വരുമാനദായകമായ ഒരു തൊഴില്‍ സംരംഭമായി കണ്ടുകൊണ്ട് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ ഇവിടെ പരിചയപ്പെടാം. പുതിയ ഒരു കൃഷി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവില്‍ അതേ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി അനുഭവങ്ങള്‍ മനസ്സിലാക്കുവാനും അവരില്‍ നിന്നും പഠിക്കുവാനും ഈ കാര്‍ഷിക പോര്‍ട്ടല്‍ സഹായിക്കും.
ഡിസംബര്‍ 6, 2012
ആദ്യത്തെ മലയാള ഭാഷ കാര്‍ഷിക പോര്‍ട്ടല്‍ ആയ കാര്‍ഷിക ജാലകം പ്രവര്‍ത്തനം ആരംഭിച്ചു. താഴെ കിടയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പൂര്‍ണമായും മലയാള ഭാഷയില്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം
ഡിസംബര്‍ 05, 2012
കാര്‍ഷിക ജാലകം പ്രൊജക്റ്റ്ന്റെ ലക്ഷ്യം അനുദിനം പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയെ രക്ഷിക്കുവാന്‍ നൂതനമായ കൃഷി രീതികളും ഫലപ്രദമായ കീട നിയത്രണ മാര്‍ഗങ്ങളും സാധാരണ കര്‍ഷകരില്‍ എത്തിക്കുക എന്നതായി പ്രഖ്യാപിച്ചു
ഡോ. എം. എസ് സ്വാമിനാഥന് റിസര്‍ച് ഫൌണ്ടേഷന്
വയനാട് ജില്ലയിലെ പ്രധാന കാര്‍ഷിക വികസന ഗവേഷണ കേന്ദ്രം.(Centre for Agro Biodiversity Center)
കൂടുതല്‍ അറിയാന്‍
ഗവ. എഞ്ചിനീയറിംഗ് കോളെജ്, വയനാട്.
വയനാട് ജില്ലയിലെ ഏക സാങ്കേതിക പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം. കേരളത്തിലെ 9 ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്ന്.
കൂടുതല്‍ അറിയാന്‍