ഡോ. എം. എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍, കല്‍പ്പറ്റ

image

1988-ല്‍ ചെന്നൈ ആസ്ഥാനമാക്കി ഇന്ത്യന്‍ ട്രസ്റ്റ്‌ ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്ത്, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനമാണ് എം. എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍.

ശാസ്ത്രവും സാങ്കേതിക വിദ്യയും, പരിസ്ഥിതിക്കും സാമൂഹിക നീതിക്കും ഇണങ്ങുന്ന തരത്തില്‍ രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയുക്തമാക്കുക എന്നതാണ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍റെ കാഴ്ച്ചപാട്.

image

രണ്ടു ദശാബ്ദക്കാലമായി സുസ്ഥിരകൃഷി, സമഗ്ര ഗ്രാമ വികസനം, ഭക്ഷ്യ സുരക്ഷ എന്നീ ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.

തീരദേശ ഗവേഷണം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതിക്കിണങ്ങിയ സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ഭക്ഷ്യ സുരക്ഷ, വിവര വിജ്ഞാന വിനിമയം, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകള്‍ കൃഷിയുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.